Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Proceedings Against

രാ​ഹു​ലി​നെ​തി​രാ​യ നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ൾ വി​ല​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ​ക്കു പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: ഡി.​കെ. മു​ര​ളി എം​എ​ൽ​എ​യു​ടെ പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​നെ​തി​രേ​യു​ള്ള നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ൾ വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ​ക്കു പ​രാ​തി. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ഡ്വ. കു​ള​ത്തൂ​ർ ജ​യ്സിം​ഗ് ആ​ണു പ​രാ​തി ന​ല്കി​യ​ത്.

രാ​ഹു​ൽ മാ​ങ്കു​ട്ട​ത്തി​നെ​തി​രെ നി​യ​മ​സ​ഭ​യ്ക്ക് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ങ്കി​ൽ ഏ​തെ​ങ്കി​ലും ഒ​രു എം​എ​ൽ​എ പ​രാ​തി ന​ൽ​ക​ണ​മെ​ന്നും ഇ​തു​വ​രെ അ​ങ്ങ​നെ​യൊ​രു പ​രാ​തി ത​നി​ക്കു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ സി​പി​എം എം​എ​ൽ​എ ഡി.​കെ.​മു​ര​ളി സ്പീ​ക്ക​ർ​ക്കു രാ​ഹു​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി.

Latest News

Corehub Up